ലണ്ടൻ: സൗഹൃദ മത്സരത്തിൽ ടോട്ടൻഹാമിന് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഓക്ലൻഡ് എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ടോട്ടൻഹാമിന് വേണ്ടി സ്കാർലറ്റും റിച്ചാർലിസണും ആണ് ഗോളുകൾ നേടിയത്. സ്കാർലറ്റ് 12-ാം മിനിറ്റിലും റിച്ചാർലിസൺ 70-ാം മിനിറ്റിലുമാണ് ഗോൾ കണ്ടെത്തിയത്.